എന്റെ കുട്ടിക്കാലത്ത് ഒട്ടും തന്നെ മനസിലാകാത്ത ഒരു പരസ്യം ആയിരുന്നു 'ആ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേണം ................' വളരെ അധികം നിഗൂoതകള്‍ ഒളിപ്പിച്ചു വച്ച് എന്തിനോ വേണ്ടി,ആര്‍ക്കോ വേണ്ടി ദിനചര്യയുടെ ഒരു ഭാഗമായി വന്നു പൊയ് കൊണ്ടിരുന്നു . നിങ്ങളെപോലെ തന്നെ എനിക്കും അതെന്താണെന്നു അറിയില്ലായിരുന്നു .....
വീട്ടില്‍ അമ്മയോട് ചോദിയ്ക്കാന്‍ എന്ന് വച്ചാലോ .....ഒരിക്കല്‍ ഉണ്ടായ അനുഭവം .....!!! അത്ര നല്ലതല്ലായിരുന്നു , രാത്രിയില്‍ ഞാന്‍ അമ്മയുടെയും അച്ഛന്ടെയും നടുക്കായിരുന്നു ഉറങ്ങിയിരുന്നത് , മിക്ക സംശയങ്ങളും ഞാന്‍ ആ സമയത്താണ് ചോദിച്ചിരുന്നത് , ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഒരു സിനിമാപ്പാട്ട് 'അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ത് പരിഭവം മെല്ലെ ഓതിടുന്നുവോ ... തൃപ്രസാദവും മൗന ചുംബനങ്ങളും നല്കുവാനോടി വന്നതാണ് ഞാന്‍ ....' പാട്ട് അങ്ങനെ പോകുന്നു...പക്ഷെ 'ചുംബനം ' അത് എനിക്ക് മനസിലായില്ല
...അന്ന് നിഷ്ക്കളങ്ങനായ കുട്ടി അല്ലേ , അമ്മയുടെയും അച്ഛന്റെയും നടുക്ക് കിടന്ന ഞാന്‍ ചോദിച്ചു അച്ഛാ ഈ ചുംബനം എന്നാല്‍ എന്താ ? കേട്ടപാതി കേള്കാത്ത പാതി അമ്മ 'അല്ലേലും ഞാന്‍ പറഞ്ഞതാ ആ വടക്കേലെ പിള്ളേരുടെ കൂടെ കളിയ്ക്കാന്‍ പോകരുത് എന്ന് ................'എനിക്കൊന്നും മനസിലായില്ല ....എന്തോ ഒരു വല്യ കുററം ചെയ്തത് പോലെ എന്നെ അമ്മ ശകാരിക്കാന്‍ തുടങ്ങി ...പിന്നെ ഒരു കമന്റും 'അച്ഛന്റെ അല്ലേ മോന്!!!' ഇതും കൂടി ആയപ്പോള്‍ ഇത് ആണുങ്ങലുമായ് ബന്ധ പ്പെട്ട എന്തോ ആണ് എന്ന് ഞാന്‍ ഊഹിച്ചു ...നീണ്ട മൗനം ...
നിമിഷങ്ങള്‍ പോയികൊണ്ടിരുന്നു ഇനി എന്ത് എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന് മൗനത്തിനു ഭംഗം വരുത്തി... 'എടാ അത് ഉമ്മ ആണ് ...' ഞാന്‍ അന്തിച്ചിരുന്നു ...എഹ് ഇതാണോ എത്ര വെല്യ പുകില് ... അമ്മയുടെ വീട്ടില്‍ നിന്നും പോരുമ്പോള്‍ സ്നേഹത്തോടെ അമ്മൂമ്മയുടെ കവിളിലും നെറ്റിയിലും ഞാന്‍ തുരു തുരാ ഉമ്മ വെക്കാറുണ്ടായിരുന്നു ..അന്നെനിക്ക് അത് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു പ്രവൃത്തി മാത്രമായിരുന്നു . ഉമ്മ എന്നെതിണ്ടേ അര്‍ത്ഥവും വ്യാപ്തിയും അറിയാനുള്ള പ്രായം എനിക്കില്ലായിരുന്നു ....അതറിയാന്‍ നീണ്ട വര്‍ഷത്തിന്റെ കാത്തിരിപ്പ് വേണ്ടി വന്നൂ ......
ആ ചുംബന വിപ്ലവത്തിന് ശേഷം വീട്ടുകാരോട് സംശയം ചോദിക്കല്‍ ഞാന്‍ നിര്‍ത്തി ...ഒന്നും മനസിലാകാത്ത പരസ്യങ്ങളും സംഭാഷണ ശകലങ്ങളും അപരിചിതരായി എന്നെ കൊഞ്ഞനം കാട്ടി കടന്നു പോയി ...കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂള്‍ :കാലാകാലമായ് അവിടത്തെ മുതിര്‍ന്ന ചേട്ടന്മാര് ആണ് ലൈംഗിക വിദ്യാഭ്യാസതിന്ടെ whole sale ഡീലേര്‍സ് ..ആ കളരിയില്‍ ഞാനും ദക്ഷിണ വച്ചു ...
പാവാട,ചുരിദാര്‍ ,സാരി....... കാലം ഒരു പാട് പോയി ...ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ചു ഒരു ചുംബനം തേടി ഞാന്‍ ആലയാത്ത സ്ഥലങ്ങളില്ല ...അങ്ങനെ ഇരിക്കെ എന്റെ മാവും പൂത്തു ....അന്നൊരു മഴയുള്ള ദിവസമായിരുന്നു അവളുടെ പേര് ക്ലാര എന്നായിരുന്നീല്ല , ഒരുപാട് വര്‍ഷത്തെ വരള്‍ച്ചക്ക് ശേഷം അവളുടെ നീണ്ട തല മുടിയില്‍ നിന്നും ഒരു തുള്ളി ജലം എന്റെ ഹൃദയത്തിലേക്ക് പതിച്ചു ...പ്രണയം ...വയ്യ അതൊന്നും പറഞ്ഞു ഫലിപ്പിക്കാനുള്ള ത്രാണി ഒന്നും എനിക്കില്ല ഞാന്‍ സുല്ലിട്ടു .....പതിവ് പ്രണയങ്ങളെ പോലെ ഞങ്ങളുടെ ഫോണ്‍ വിളികള്‍ വെളുപ്പിന് വരെ നീണ്ടു....ഇനി ഒന്ന് കാണണം ,മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ടെങ്ങിളും അന്ന് ഞങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നില്ല ....
അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ മെസ്സേജ് ..... സാഹസികം എന്ന് തോന്നുന്ന രീതിയില്‍ സാഹസിക രംഗങ്ങള്‍ ഉണ്ടാക്കി ഞങ്ങള്‍ ഒരു ബസ് സ്റ്റോപ്പില്‍ കണ്ടു മുട്ടി. ഒരു ഓട്ടോ വിളിച്ചു ഞങ്ങള്‍ ടൌണ്‍ ലേക്ക് യാത്ര ആരംഭിച്ചു.പ്രണയം അതിന്ടെ പാരമ്യത്തില്‍ ,,അവളുടെ കവിളില്‍ ഒരു കണ്പീലി അടര്‍ന്നു വീണിരുന്നു... സൂക്ഷ്മതയോടെ അതെടുത്ത് തരുമോ എന്ന് ഞാന്‍ ചോദിച്ചു.. ഒരു കാറ്റ് വന്നപ്പോളത് പോയി ..മറ്റൊരെണ്ണം ഞാന്‍ ചോദിച്ചു ,, കണ്പീലി കളില്‍ ഒന്ന് തലോടിയപോള്‍ എനിക്കായ് കരുതി വെച്ചത് അടര്‍ന്നു വീണു... നിധി കിട്ടിയ സന്തോഷത്തോടെ അത് ഞാന്‍ ഒരു കടലാസ് കഷ്ണത്തില്‍ പൊതിഞ്ഞെടുത്തു ....അവളുടെ മുഖം ചെറുതായി വാടിയിരുന്നു.... എന്താണ് കാരണം എന്ന് ചോദിച്ചു ഞാന്‍ കൈ വിരലുകളില്‍ സ്പര്‍ശിച്ചു....
എനിക്ക് .......ആ....... ദിവസങ്ങളില്‍ ....അങ്ങിനെ ............ആണ്......അത് ..............ഞാന്‍ തലയാട്ടി .
. പെട്ടെന്ന് ഞാന്‍ കുട്ടിക്കാലത്തേക്ക് പോയി ...അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് TV ലെ ആ പരസ്യം എന്റെ കണ്മുന്നില് തെളിഞ്ഞു... വീണ്ടും അതെന്നെ നോക്കി കൊഞ്ഞനം കുത്തി ......."ആ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേണം ................................................".